ആലക്കോട്: വ്യാഴാഴ്ച അർധരാത്രിയോടെ വീശിയടിച്ച മരങ്ങൾ വീണതിനെ തുടർന്ന് നടുവിൽ, ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളിൽ ഗതാഗത തടസ്സമുണ്ടായി. രാവിലെ മരങ്ങൾ വെട്ടി നീക്കിയ ശേഷമാണ് രാത്രിയിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ യാത്ര തുടർന്നത്. തളിപ്പറമ്പ്-കൂർഗ് അതിർത്തി റോഡിൽ ഒടുവള്ളി മുതൽ മടക്കാട് വരെ മൂന്നിടങ്ങളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. യാത്രക്കാരും സമീപവാസികളു തടസ്സം നീക്കിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. വൈദ്യുത ലൈനുകളിൽ വീണ മരങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാർ അതിരാവിലെ തന്നെ നീക്കി.
മലയോര ഹൈവേയിൽ താവുന്ന് കവലയിൽ വൻമരം വീണതിനെ തുടർന്ന് ബെംഗളൂരുവിൽനിന്ന് ചെറുപുഴ -കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള മൂന്ന് ബസുകൾ ഒടുവള്ളി വഴിയാണ് പോയത്. നടുവിൽ തൃക്കോവിൽ ക്ഷേത്രം, വിളക്കണ്ണൂർ-താഴെ വിളക്കണ്ണൂർ, വെമ്മാണി-മാവിലം പാറ, വിളക്കണ്ണൂർ-മാവിലംപാറ തുടങ്ങിയ റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
Post a Comment