കണ്ണൂർ: മഴക്കാലമായതിനാല്‍ പല അതിഥികളാണ് ആരും കാണാതെ വീട്ടിലേക്ക് ഒളിച്ചുകയറി വരുന്നത്. അത്തരത്തില്‍ ഒരു അതിഥിയെയാണ് കണ്ണൂരിലെ ഒരു വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്നും പിടികൂടിയത്.
വാഷിംഗ് മെഷീനില്‍ വസ്ത്രം അലക്കാനിട്ട വീട്ടുകാർ കണ്ടത് മൂർഖൻ പാമ്ബിനെയാണ്. കണ്ണൂർ തളിപ്പറമ്ബില്‍ പൂക്കോത്ത് വീട്ടില്‍ ബാബുവിന്റെ വീട്ടിലാണ് സംഭവം. അലക്കുന്നതിനായി വാഷിംഗ് മെഷീൻ തുറന്നപ്പോള്‍ പാമ്ബിനെ ഉള്ളില്‍ കാണുകയായിരുന്നുവെന്ന് ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസം ചാലിശേരിയിലെ ഒരു വീട്ടിലെ കിളികൂട്ടിലേക്കാണ് പാമ്ബ് മൂർഖൻ പാമ്ബ് എത്തിയത്. പുലിക്കോട്ടില്‍ മേരിയുടെ വീട്ടിലെ കിളിക്കൂട്ടിലാണ് മൂർഖനെ കണ്ടത്. കിളികള്‍ക്ക് തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് പാമ്ബിനെ കണ്ടത്. പാമ്ബ് പിടുത്തക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു.
Post a Comment