കനത്ത മഴ; കണ്ണൂരില്‍ ഇറങ്ങേണ്ട വിമാനം കൊച്ചിയില്‍ ഇറക്കി



കൊച്ചി: കനത്ത മഴയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാൻ പറ്റാതിരുന്ന വിമാനം കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലിറക്കി.പുലർച്ചെ കുവൈറ്റില്‍ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്ബാശേരിയിലിറക്കിയത്.

യാത്രക്കാർ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കണ്ണൂരില്‍ കാലാവസ്ഥ മെച്ചപ്പെടുന്പോള്‍ അവിടേക്ക് പോകുമെന്നാണ് വിവരം.

Post a Comment

Previous Post Next Post