എല്ലാ സ്‌കൂളിലും വര്‍ഷത്തില്‍ മൂന്ന് പി.ടി.എ. പൊതുയോഗം നിര്‍ബന്ധം

സംസ്ഥാനത്തെ എല്ലാ സ്കൂളിലും അധ്യയനവർഷത്തില്‍ മൂന്നുതവണ പി.ടി.എ. പൊതുയോഗം ചേരണമെന്ന നിബന്ധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി.
മിക്ക സ്കൂളുകളിലും ഓരോ അധ്യയനവർഷത്തിലും പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണിത്.

ഹയർസെക്കൻഡറി/വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം പൂർത്തിയായി ഒരുമാസത്തിനുള്ളിലും മറ്റെല്ലാ സ്കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം.

രണ്ടാമത്തെ പൊതുയോഗം അർധവാർഷിക പരീക്ഷയ്ക്കുമുൻപും മൂന്നാമത്തേത് ഹയർസെക്കൻഡറി സ്കൂളുകളില്‍ പൊതുപരീക്ഷകള്‍ ആരംഭിക്കുന്നതിന്റെ ഒരുമാസം മുൻപും മറ്റ് സ്കൂളുകളില്‍ ഫെബ്രുവരി അവസാനവാരവും നടത്തണം.

വിദ്യാർഥിയുടെ രക്ഷകർത്താവ് എന്ന നിലയില്‍ അതത് സ്കൂളില്‍ പഠിക്കുന്ന വിദ്യാർഥിയുടെ അമ്മയ്ക്കോ അച്ഛനോ മാത്രമേ പി.ടി.എ. കമ്മിറ്റിയില്‍ അംഗമാകാൻ അർഹതയുള്ളൂവെന്നും പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നുവർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.

Post a Comment

Previous Post Next Post