പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനിക്ക് പുറമെ എച്ച്‌1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
പനി ലക്ഷണങ്ങള്‍

ഡെങ്കിപ്പനി

കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന

എലിപ്പനി

പനിയോടൊപ്പം നടുവേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻകഴിക്കണം.

എച്ച്‌1 എൻ1

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛർദ്ദി, വയറിളക്കം

എച്ച്‌ 1 എൻ 1 ചികിത്സയ്ക്കുള്ള ഒസള്‍ട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങള്‍ ഉള്ളവർ വീടുകളില്‍ പൂർണ്ണ വിശ്രമത്തില്‍ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്ബർക്കത്തില്‍ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്ബോള്‍ മാസ്‌ക് ഉപയോഗിക്കുക.

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ചെയ്ത് സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവർ, ഗർഭിണികള്‍, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികള്‍ തുടങ്ങിയവർക്ക് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ ചികിത്സിക്കണം. 

വിദ്യാർത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങളില്‍ അയക്കരുതെന്നും ഡി.എം.ഒ അറിയിച്ചു.
esanjeevaniopd. in ല്‍ ലോഗിൻ ചെയ്ത് ഇ- സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്ബർ : 1056/104/ 0471 255 2056.

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികള്‍ കൊണ്ട് മൂടി ബിസിസിഐ; വമ്ബൻ തുക പാരിതോഷികം പ്രഖ്യാപിച്ച്‌ ജയ് ഷാ

'എസ്‌എസ്‌എല്‍സി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പണ്‍; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തത്സമയം കാണാം

Post a Comment

Previous Post Next Post