ഇരിട്ടി: സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് പെണ്‍കുട്ടികളെ പുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം.
ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ വിദ്യാർഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്.
പുഴക്കരയില്‍ കാഴ്ചകാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച്മണിയോടെയാണ് അപകടം. ഇരിട്ടിയില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്.
Post a Comment