കണ്ണൂർ: ജില്ലാ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി തീരുമാന പ്രകാരം രോഗികളെ സന്ദർശിക്കുന്ന സമയം പകല്‍ സമയങ്ങളില്‍ നിലവിലുള്ള രീതിയില്‍ തുടരുവാനും രാത്രി ഒന്പതു മുതല്‍ രാവിലെ ആറുവരെ പാസ് മുഖേനയും തീരുമാനിച്ചു.
അല്ലാതെ സന്ദർശകരെ അനുവദിക്കുന്നതല്ല എന്നും യോഗത്തില്‍ തീരുമാനിച്ചു.
ഏച്ചുരില്‍ രണ്ടുപിഞ്ചു കുഞ്ഞുങ്ങള്‍ ദാരുണമായി മുങ്ങിമരിച്ചത് പോസ്റ്റ്‌മോർട്ടം ചെയ്‌തില്ല എന്ന മാധ്യമങ്ങളില്‍ വന്ന വാർത്ത തെറ്റായ വാർത്തയാണെന്നും ഇത്തരം വാർത്തകള്‍ നല്‍കുമ്ബോള്‍ ആശുപത്രി അധികൃതരുമായി ഒന്ന് കൂടിയാലോചിച്ച് വാർത്ത നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും എച്ച്‌എംസി ചെയർമാനുമായ പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ടും എച്ച്‌എംസി കണ്‍വീനറുമായ ഡോ. എം.കെ. ഷാജ് പ്രസംഗിച്ചു.
Post a Comment