ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുനെ കണ്ടെത്തുന്നതുമായി നിർണായക വിവരം പുറത്ത്.
മംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന അത്യാധുനിക റഡാർ ഉപയോഗിച്ച് സംഘടിപ്പിച്ച പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എൻഐടി സംഘമാണ് പ്രദേശത്ത് പരിശോധന നത്തുന്നത്. റഡാർ ഉപയോഗിച്ച് ഒരു മണിക്കൂറായി പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അർജുനായുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയത്. വളരെ സജീവമായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും പതിച്ചിട്ടുണ്ട്. അതുകൊണ്ട് സിഗ്നല്‍ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി കൊണ്ട് മണ്ണ് മാറ്റിയും തെരച്ചില്‍ നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് വന്നിട്ടുണ്ട്. ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന സംഘടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. റഡാർ കൊണ്ട് കൂടുതല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്താന്‍ തീരുമാനം.
ദൗത്യം വളരെ ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തില്‍ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ വ്യക്തമാക്കി. ലോറിക്ക് മുകളില്‍ ആറ് മീറ്റർ മണ്ണ് ഉണ്ട്. കേരളത്തില്‍ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി.
Post a Comment