അർജുനായുള്ള തെരച്ചിൽ; ഏറ്റവും പുതിയ റിപ്പോർട്ട്

ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. ലോറിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോറി മണ്ണിൽ നിന്ന് പുറത്ത് എത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പുഴയിലേക്ക് ബെഡ് ഇറക്കി അതിൽ എക്‌സവേറ്റർ എത്തിച്ച് പുഴയുടെ ഭാഗത്ത് നിന്ന് മണ്ണ് മാറ്റാനാണ് നീക്കം. ലോറി ഉയർത്താനുള്ള പ്രത്യേക ക്രെയിനും സ്ഥലത്ത് എത്തിയിട്ടുണ്ട്. പുഴയിലെ അടിയൊഴുക്കും മഴയും പ്രതിസന്ധിയായി നിൽക്കുന്നുണ്ട്.

Post a Comment

Previous Post Next Post