ഉളിക്കല്‍ : ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ണൂർ നോർത്തേണ്‍ സർക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ കെ.എസ്.
ദീപയ്ക്ക് നിര്‍ദേശം നല്‍കി വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് സജീവ് ജോസഫ് എംഎല്‍എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തിര നടപടി.
ഉദയഗിരി, പയ്യാവൂർ, ഉളിക്കല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലകളില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും റോഡുകളിലടക്കം തമ്ബടിക്കുകയും ചെയ്തിരുന്നു. ഇത് പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചതായും ജീവഹാനി വരെ സംഭവിച്ചേക്കാം എന്ന ഭീതിയിലാണ് ജനങ്ങളെന്നും മന്ത്രിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കി ജനങ്ങളെ വന്യമൃഗങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

Post a Comment