തിരുവനന്തപുരം:മഴക്കാലത്ത് വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ അപകടസാധ്യത അറിയിക്കാൻ കെ.എസ്.ഇ.ബി.
വാട്സ് ആപ് സംവിധാനം തുടങ്ങി.എമർജൻസി നമ്ബരായ 94 96 01 01 01 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്.
അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം,പോസ്റ്റ് നമ്ബർ,സെക്ഷൻ ഓഫീസിന്റെ പേര്,ജില്ല,വിവരം അറിയിക്കുന്നയാളുടെ പേര്,ഫോണ്‍ നമ്ബർ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാട്സ് ആപ് അയക്കേണ്ടത്.കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് ഉടനടി നടപടിയെടുക്കും.
കഴിഞ്ഞവർഷം കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട 123അപകടങ്ങളുണ്ടായി.അതില്‍ 54പേരാണ് മരിച്ചത്. 2022ല്‍ 164അപകടങ്ങളില്‍ 64പേരും മരിച്ചു.9496010101 എന്ന നമ്ബർ എമർജൻസി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളളതാണെന്നും പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1912 എന്ന 24/7 ടോള്‍ഫ്രീ നമ്ബരിലാണ് വിളിക്കേണ്ടതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
Post a Comment