ഓവുചാലുകൾ ഇല്ല; കോടികൾ ചിലവിട്ട് നിർമ്മിച്ച ടി.സി.ബി റോഡ് തകരുന്നു


ആലക്കോട്: മലയോര മേഖലയുടെ 
വികസനത്തിൽ നാഴികകല്ലായി മാറിയ തളിപ്പറമ്പ്-ആലക്കോട്-കൂർഗ് ബോർഡ് തകർച്ചയെ നേരിടുന്നു. വർഷങ്ങൾക്ക് മുമ്പ് കോടികൾ ചിലവിട്ട് നിർമ്മിച്ച ടി.സി.ബി റോഡിന്റെ മലയോര പാതയിൽ ഓവുചാ ലുകൾ ഇല്ലാത്തതാണ് റോഡിനെ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. മലയോര ജനതയുടെ ചിരകാല സ്വ‌പ്നം പൂവണിയിച്ച് കൊണ്ടാണ് കേരള-കർണാടക അതിർത്തിയായ മണക്കടവ് വായിക്കമ്പ യിൽ നിന്നാരംഭിച്ച് തളിപ്പറമ്പ് മന്ന വരെ യുള്ള ടി.സി.ബി റോഡ് മെക്കാഡം ടാറിംഗ് നടത്തി പൂർത്തീകരിച്ചത്. ഗതാഗത വികസനം, വിനോദസഞ്ചാര വികസനം തുടങ്ങി മലയോരത്ത് വലിയതോതിലുള്ള വികസന മുന്നേറ്റത്തിന് വഴിയൊരുക്കി യാണ് കുടിയേറ്റ ജനതയുടെ യാത്രാദുരി തത്തിന് പരിഹാരമായി ടി.സി.ബി റോഡ് യാഥാർത്ഥ്യമായത്. കേരളത്തിലെ പ്രശസ്തമായ ഊരാളുങ്കൽ ലേബർ സൊസൈ റ്റിയാണ് പ്രവൃത്തി നടത്തിയത്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴും മെക്കാഡം ടാറിംഗ് ഇന്നും ഗുണനിലവാരത്തോടെ നിലനിൽക്കുന്നുണ്ടെങ്കിലും മലയോര മേഖലയുടെ പല ഭാഗത്തും ഓവു ചാലുകൾ നിർമ്മിക്കാത്തത് ടി.സി.ബി റോഡിനെ തകർച്ചയിലാഴ്ത്തുകയാണ്. ടൗൺ മേഖല കളിൽ മാത്രമാണ് റോഡിന് ഓവുചാലുക മുള്ളത്. ഒടുവള്ളി-ചാണോക്കുണ്ട് -വായാട്ടു പറമ്പ്, ബാലപുരം, മീൻപറ്റി, കരുവൻചാൽ, കൊട്ടയാട് കവല, ആലക്കോട്, അരങ്ങം, കുട്ടാപറമ്പ്, പൂവൻചാൽ, കാർത്തികപുരം, മണക്കടവ് ഭാഗങ്ങളിൽ ഓവുചാലുകൾ നിർമ്മിച്ചിട്ടില്ല. ഇതോടെ കനത്ത മഴയിൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. വെള്ളക്കെട്ടിനെത്തുടർന്ന് റോഡ് പല യിടങ്ങളിലും ചെളിയിൽ മുങ്ങിയ നിലയി ലുമാണ്. വലിയതോതിലുള്ള വാഹനാപകടങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്. കോടികൾ ചിലവിട്ട് നിർമ്മിച്ച മെക്കാഡം ടാറിംഗ് തകരുന്ന സ്ഥിതിയാണ് ടി.സി.ബി റോഡിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിനെത്തുടർന്ന് ഉടലെടുത്തിരി ക്കുന്നത്. ടാറിംഗിന് പുറമെ റോഡിൻ്റെ ഇരു വശത്തെയും അരികുഭാഗങ്ങളും തകരുന്നുണ്ട്. വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നതാണ് കാരണം. പലയിടത്തും റോഡരി കിൽ വലിയ കുഴികളും രൂപപ്പെട്ടിരിക്കുക യാണ്. ടി. സി.ബി റോഡിൻ്റെ നില നിൽപ്പിന് തന്നെ ഇത് ഏറെ ഭീഷണി ഉയർത്തുകയാണ്, ടി.സി.ബി റോഡ് ഉദ്ഘാടനം ചെയ്‌തതിന് ശേഷം ഒരു നവീകരണ പ്രവൃത്തികളും ഇതുവരെ നടത്തിയിട്ടില്ല. ഓവുചാലുകൾ നിർമ്മിക്കുമെന്ന് അധിക്യതർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പത്ത് വർഷം കഴിഞ്ഞിട്ടും ഒരു നടപടി കളും സ്വീകരിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥ ടി.സി.ബി റോഡിനെ തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്‌തു. മലയോരമേഖലയുടെ വികസനപാത നിലനിർത്തുന്നതിനും യാത്രാ സുരക്ഷിതത്വം ഉറപ്പുവരു ത്തുന്നതിനും കഴിയുന്ന വിധത്തിൽ ടി. സി.ബി റോഡിൻ്റെ ഇരുവശത്തും ഓവുചാലുകൾ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ എം.എൽ.എ. പഞ്ചായത്ത് അധികൃതർ അടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.

Post a Comment

Previous Post Next Post