ചപ്പാരപ്പടവ് : ചപ്പാരപ്പാവ് ടൗണിനോട് ചേർന്നുള്ള പുഴയിലേക്ക് മാലിന്യം എറിഞ്ഞവർക്ക് ഒരുലക്ഷം രൂപ പിഴചുമത്തി പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് ബസ്‌സ്റ്റാൻഡിന്റെ അടുത്തുള്ള പാലത്തിന്റെ സമീപത്തുനിന്നാണ് പ്ലാസ്റ്റിക് കൂടിൽ കെട്ടി ഒഴുക്ക് വെള്ളത്തിലേക്ക് മാലിന്യം എറിഞ്ഞത്. ഇത് ടൗണിലുള്ള ആളുകൾ കണ്ട് ചിത്രം പകർത്തി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഖരമാലിന്യ പരിപാലന ചട്ട പ്രകാരമാണ് പഞ്ചായത്ത് ഒരുലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ ഒടുക്കാത്തപക്ഷം മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.
പുഴയിലേക്ക് മാലിന്യം എറിഞ്ഞവർക്ക് ഒരു ലക്ഷം രൂപ പിഴ
Alakode News
0
Post a Comment