കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയാണെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
നിലവില്‍ ചില ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. 

പര്‍നേം തുരങ്കത്തില്‍ ആണ് വെള്ളക്കെട്ടുണ്ടായത്. കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി - ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടും. 

ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതുണ്ടെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. 19577 - തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 

16336 -നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ്. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ -ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 12283-എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഷൊര്‍ണൂര്‍ -ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 22655 -എറണാകുളം -നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 

16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി സര്‍വീസ് നടത്തും. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.

Post a Comment

Previous Post Next Post