കണ്ണൂരിൽ ഇന്ന് അതിതീവ്രമായ മഴ



സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയെത്തുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

Post a Comment

Previous Post Next Post