കണ്ണൂർ: യാത്രാതിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച പുതിയ തീവണ്ടി ചൊവ്വാഴ്ച ഓട്ടം തുടങ്ങും.
ഷൊർണൂർ-കണ്ണൂർ അണ്‍റിസർവ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് (06031) വൈകീട്ട് 3.40-ന് ഷൊർണൂരില്‍നിന്ന് പുറപ്പെടും. 11 സ്റ്റേഷനുകളില്‍ നിർത്തും. വൈകീട്ട് 5.30-ന് കോഴിക്കോട്ടും 7.40-ന് കണ്ണൂരും എത്തും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ്.
കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഓടും. രാവിലെ 8.10- ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഉച്ചക്ക് 12.30-ന് ഷൊർണൂരില്‍ എത്തും. 10 ജനറല്‍ കോച്ചുകളാണുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരില്‍ മലബാർ റെയില്‍വേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മറ്റി (എൻ.എം.ആർ.പി.സി.) വണ്ടിക്ക് സ്വീകരണം നല്‍കും.
Post a Comment