തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാപരിധിയില്‍ നഗരത്തിലും റോഡുകളിലും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്ക് ഗതാഗത തടസം ഉണ്ടാക്കുകയും, ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ കന്നുകാലികള്‍ അലഞ്ഞുതിരിയുന്ന സാഹചര്യം നിലവിലുണ്ട്.അതിനാല്‍ ഉടമസ്ഥർ കന്നുകാലികളെ ഉത്തരവാദിത്വത്തില്‍ സ്വന്തം കെട്ടി പരിപാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ പിടിച്ചുകെട്ടി ലേലം ചെയ്യുന്നതിനുള്ള നടപടി ഇന്നുമുതല്‍ സ്വീകരിക്കും.
യഥാർഥ ഉടമസ്ഥർ 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ പശുക്കളാണെന്ന് ഉറപ്പുവരുത്തുന്ന പക്ഷം പിഴ ഈടാക്കികൊണ്ടുള്ള നടപടി കൈകൊള്ളുന്നതായിരിക്കുമെന്നും തളിപ്പറമ്ബ് നഗരസഭ അറിയിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ നിരവധി അപകടങ്ങളാണ് ഇതിനകം ഇടവരുത്തിയിട്ടുള്ളത്. ദീപിക നിരവധി വാർത്തകള്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളുടെ ശല്യത്തെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
Post a Comment