കനത്ത മഴയില്‍ മട്ടന്നൂരില്‍ കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി:യാത്രകാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി


കണ്ണൂർ: മട്ടന്നൂരില്‍ കാർ സഞ്ചരിച്ചു കൊണ്ടിരിക്കെ കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി ഒഴുകിപ്പോയി.വെളിയമ്ബ്ര കൊട്ടാരം പെരിയത്താണ് അപകടമുണ്ടായത് വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം.
കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്.

വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോയ കാർ റോഡരികില്‍ വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് ഒഴുകുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതേ സമയം കണ്ണൂർ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉരുള്‍ പൊട്ടല്‍ കാരണം കണ്ണൂർ - മാനന്തവാടി റോഡിലെ പാല്‍ച്ചുരം അടച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post