ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
കന്നഡികര്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിയില്‍ സംവരണം നല്‍കുന്നതിനുള്ള ബില്ലായിരുന്നു ഇത്. ഐടി മേഖലയില്‍ നിന്നടക്കം വ്യാപക എതിര്‍പ്പ് ഈ ബില്ലിനെതിരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചത്. കൂടിയോലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
നേരത്തെ സിദ്ധരാമയ്യ ഈ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം അത് പിന്‍വലിച്ചിരുന്നു. ചര്‍ച്ചകളില്ലാതെ ഈ ബില്‍ പാസാക്കില്ലെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു. തിങ്കളാഴ്‌ച്ചയാണ് ഈ ബില്ലിന് അനുമതി ലഭിച്ചത്. എന്നാല്‍ സിദ്ധരാമയ്യുടെ പ്രഖ്യാപനത്തെ പ്രമുഖ കമ്ബനികളെല്ലാം എതിര്‍ക്കുകയായിരുന്നു.
50 ശതമാനം മാനേജ്മെന്‍റ് പദവികളിലും 75 ശതമാനം നോണ്‍ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ചൊവ്വാഴ്‌ച്ച വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംവരണ ക്വാട്ട പ്രഖ്യാപിച്ചത്.
കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തവര്‍ ‘നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം. ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലിക്കായി ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. വ്യവസായ – ഐടി മേഖലകളിലടക്കം പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഈ ബില്ല് നിയമമായാല്‍ മലയാളികള്‍ക്ക് തിരിച്ചടിയാവും. ബില്ലിന് നിയമസഭ അംഗീകാരം നല്‍കിയാലാണ് നിയമമാവുക.
Post a Comment