അങ്കോള : ഷിരൂരിലെ തിരച്ചിലില്‍ നിർണായക കണ്ടെത്തലുകളുണ്ടായിട്ടുണ്ടെന്ന് കാർവാർ എംഎല്‍എ സതീഷ് സെയില്‍. ലോറിയുടെ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് നിർണായക വഴിത്തിരിവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അർജുന്റെ ലോറി കിടക്കുന്നത് തലകീഴായിട്ടാണ്. നാളെ രാവിലെ 9.30 മുതല്‍ വലിയ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരും. മണ്ണുനീക്കത്തിന് കൂടുതല്‍ ക്രെയിൻ കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു. ലോറി ലോക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ലോക്ക് ചെയ്ത ശേഷം ഉയർത്തും. അതേസമയം, തീവ്രമഴയെ തുടർന്ന് ഇന്നത്തെ രക്ഷാദൗത്യം തല്‍ക്കാലം നിർത്തിവെച്ചു. രക്ഷാപ്രവർത്തകർ തിരികെ കയറി.
നാളെ തിരച്ചില്‍ നടക്കുമ്ബോള്‍ മാധ്യമങ്ങള്‍ പ്രദേശത്തു നിന്ന് മാറി നിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണും മറ്റു യന്ത്രങ്ങളും സിഗ്നലുകള്‍ കണ്ടെത്തുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത് മൂലമാണിതെന്നാണ് എംഎല്‍എ പറഞ്ഞത്. ഓരോ മണിക്കൂറിലും മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment