ലോകത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് ഫ്രാൻസിന്റെ തലസ്ഥാന നഗരിയില്‍ ഇന്നു രാത്രി ദീപം തെളിയും.
33-ാം ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളുണ്ടാകില്ല.
ഒരു നൂറ്റാണ്ടിനു ശേഷം ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ്. 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കിയിരുന്നു. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച്‌പാസ്റ്റ്. ഐഫല്‍ ടവറിനു മുന്നില്‍, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനില്‍ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്. ഒളിംപിക്സിനു തുടക്കം കുറിച്ചു ദീപം തെളിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടികളും സംഘാടകർ 'പുറത്ത് വിട്ടിട്ടില്ല. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്സ് എന്ന വികാരത്തെ ആവേശത്തോടെ വരവേല്‍ക്കാനുറച്ചു തന്നെയാണ് ഒരുക്കം.
Post a Comment