നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് 18 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകർന്ന് 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ടേക്ക്‌ഓഫിനിടെ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തില്‍നിന്നും അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശൗര്യ എയർലൈനിന്‍റെ വിമാനം ആണ് തകർന്നത്. ബുധനാഴ്ച രാവിലെ 11നായിരുന്നു അപകടം.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്നു വിമാനത്താവളം അടച്ചു.

Post a Comment

Previous Post Next Post