കുട്ടികള്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കേണ്ട, വീട്ടിലും വിദ്യാലയത്തിലും വേണം നല്ല ശീലം


തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്ബോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണമെന്നും ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എപ്പോഴും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.
ഇലക്കറികള്‍, പച്ചക്കറികള്‍ കൂടുതല്‍ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികള്‍ക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.
ധാരാളം വെള്ളം കുടിയ്ക്കണം
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്ബും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും നിർബന്ധമായി കൈകള്‍ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നതാണ് നല്ലത്.
മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങള്‍ ധാരാളം നല്‍കുക.
വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച്‌ കടന്ന് കളയാൻ ശ്രമം; പിന്തുടര്‍ന്ന് പിടികൂടിയത് അര കിലോയോളം എംഡിഎംഎ; നഴ്സിംഗ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
മഴ നനയാതിരിക്കാൻ കുടയോ, റെയിൻകോട്ടോ കുട്ടികള്‍ക്ക് രക്ഷകർത്താക്കള്‍ നല്‍കണം.
കുട്ടികള്‍ മഴ നനഞ്ഞ് വന്നാല്‍ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച്‌ കുടിക്കാൻ പോഷക ഗുണമുള്ള ചൂട് പാനീയങ്ങള്‍ (ചൂട് കഞ്ഞിവെള്ളം, ചൂട് പാല്‍ മുതലായവ) നല്‍കുക.
മഴയുള്ള സമയത്ത് കുട്ടികള്‍ക്ക് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിച്ച്‌ വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കുക.
പനിയുള്ള കുട്ടികള്‍ സ്കൂളില്‍ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യണം.
കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്ബർക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.
അധ്യാപകർ കുട്ടികളെ നിരീക്ഷിച്ച്‌ സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകർത്താക്കളെ അറിയിക്കണം.
വിഷമിച്ച്‌ ഉള്‍വലിഞ്ഞ് നില്‍ക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്നേഹവും പ്രോത്സാഹനവും നല്‍കുക.
ക്ലാസ് മുറികളുടെയും സ്കൂള്‍ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.

Post a Comment

Previous Post Next Post