കൊട്ടിയൂരില്‍ വൻ ഭക്തജനത്തിരക്ക്

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളായ ഇളനീർ വയ്പ്പിനും ഇളനീരാട്ടത്തിനും ശേഷമുള്ള ദിവസങ്ങളില്‍ കൊട്ടിയൂരില്‍ വൻ ഭക്തജന തിരക്ക്.
ഈ വർഷത്തെ വൈശാഖ മഹോത്സവം ആരംഭിച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. 

മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തർക്ക് ദർശനം ലഭിക്കുന്നത്. ക്യൂ നില്‍ക്കുന്ന ഭക്തർക്ക് അന്നദാനം, കുടിവെള്ളം, ചുക്കുകാപ്പി മുതലായവ ദേവസ്വം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തിരുവഞ്ചിറ നിറഞ്ഞു. 

വാഹന പാർക്കിങ്ങിനായി ഇത്തവണ വലിയ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതിനാല്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടി‌ട്ടില്ല. നാല് പാർക്കിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ നിറയുകയാണ്. കൊട്ടിയൂർ മുതല്‍ നീണ്ടുനോക്കി വരെ ഇടയ്ക്കിടെ വാഹനക്കുരുക്ക് അനുഭവപ്പെടാറുണ്ടെങ്കിലും വലിയ രീതിയിലുള്ള കുരുക്കുകള്‍ ഇത്തവണ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post