കൊല്ലം: ഇനി സ്മാർട്ട് ആകാൻ കെഎസ്‌ആർടിസിയും. ബസ് കാത്ത് നില്‍ക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി കെഎസ്‌ആർടിസിയുടെ പുതിയ അപ്ലിക്കേഷൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാർക്ക് ബസ് വരുന്ന സമയം മുതല്‍ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, ബസ് വരുന്ന കൃത്യ സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുൻകൂട്ടിയറിയാൻ കഴിയും. അഞ്ചുമാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാകും. ആപ്പിന്റെ ട്രയല്‍ നടക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ആറ് സെക്കൻഡിലും ജിപിഎസ് ട്രാക്കിങ്ങിലൂടെ അപ്പോഴത്തെ വിവരങ്ങള്‍ ആപ്പില്‍ റിഫ്രഷ് ആയിക്കൊണ്ടിരിക്കും. ഓണ്‍ലൈൻ റിസർവേഷൻ സൗകര്യം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഇത് മാത്രമല്ല, യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങള്‍ ഓരോ പ്രധാന സ്റ്റോപ്പിലും ടിവിയിലൂടെ നല്‍കുകയും ചെയ്യും. ഇതിന് വേണ്ടി എല്ലാ ബസിലും ടിവി സ്ക്രീൻ സംവിധാനവും കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിനായി ചില സ്റ്റാർട്ടപ്പ് കമ്ബനികളുമായി കെഎസ്‌ആർടിസി അധികൃതർ ചർച്ച നടത്തുന്നുണ്ട്. നിലവില്‍ ഒരു ടിക്കറ്റിന് 15 പൈസ എന്നതാണ് കമ്ബനി സർവീസ് ചാർജായി ഈടാക്കുന്നത്.
Post a Comment