ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍ ഒരുക്കി പണിവാങ്ങിയ വ്‌ളോഗര്‍ സഞ്ജു ടെക്കിക്ക് എതിരേ മുട്ടന്‍ പണിയുമായി പോലീസും.
അലക്ഷ്യമായി വാഹനം ഓടിച്ചതിന് കേസെടുത്തു. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷന്‍ നടപടി നേരിടേണ്ടി വരും.
സഞ്ജുവിനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. കാര്‍ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റി. കഴിഞ്ഞ ദിവസമാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍വെച്ചതിന് സഞ്ജുവിനെതിരേ നടപടി വന്നത്.
എന്നാല്‍ കഴളി ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് പിന്നാലെ ഇയാള്‍ വീഡിയോ ഇട്ടു. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക് കിട്ടി എന്നായിരുന്നു പരിഹാസം. ആര്‍ടിഒക്കും മാധ്യമങ്ങള്‍ക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വീഡിയോ പുറത്തുവിട്ടത്. ഇതോടെയാണ് ഹൈക്കോടതി കേസില്‍ ഇടപെട്ടത്.
Post a Comment