ഹെല്‍മറ്റിനുള്ളില്‍ പെരുമ്പാമ്പ് കയറിയത് അറിഞ്ഞില്ല; തലയില്‍ കടിയേറ്റു

കണ്ണൂർ: ഹെല്‍മറ്റിനുള്ളില്‍ കയറിയ പെരുമ്ബാമ്ബ് യുവാവിനെ കടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിടിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്ബ് കടിച്ചത്.

തലയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വീടീന് മുന്നില്‍ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെല്‍മറ്റ് വച്ചത്. ഇതിനുള്ളില്‍ കുട്ടി പാമ്ബ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെല്‍മറ്റ് ധരിക്കുകയായിരുന്നു.

തലയില്‍ എന്തോ കടിച്ചതായി തോന്നി ഹെല്‍മറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്ബിനെ കണ്ടതും പേടിയോടെ ഹെല്‍മറ്റ് നിലത്തേക്ക് എറിഞ്ഞു. പാമ്ബ് ഇറങ്ങി പോകുകയും ചെയ്‌തു. ഏത് പാമ്ബാണ് കടിച്ചതെന്നും മനസിലായില്ല. പാമ്ബ് കടിയേറ്റ വിവരം രതീഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടൻ തന്നെ ബന്ധുക്കള്‍ രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ വിഷമില്ലാത്ത പെരുമ്ബാമ്ബാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞു. യുവാവ് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനാണ്.

അതേസമയം, വേനല്‍ക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്ബുകളുടെ ശല്യം താരതമ്യേന കൂടുതലാണ്. പാമ്ബുകടിയേല്‍ക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. പൊത്തുകള്‍, മാളങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവ എത്രയും വേഗം അടയ്ക്കണം. ഹെല്‍മറ്റ്, ഷൂ ഇവയൊക്കെ ധരിക്കുന്നതിന് മുമ്ബ് ഉള്ളില്‍ ഇഴജന്തുക്കള്‍ കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

വീടും പരിസരവും എപ്പോഴും വ്യത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാട്‌ പിടിച്ചുകിടക്കുന്ന പറമ്ബുകള്‍ പുല്ലും മറ്റും വെട്ടി വൃത്തിയാക്കുന്നത് പാമ്ബുശല്യം ഒഴിവാക്കാൻ സഹായിക്കും. കരിയില, തടികള്‍, ഓല, കല്ലുംകട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയുടെ ഇടയില്‍ പാമ്ബുകള്‍ കയറികിടക്കുന്നത് പതിവാണ്. അതിനാല്‍ ഇവ വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ കൂട്ടി ഇടാതിരിക്കാൻ ശ്രദ്ധിക്കണം.

വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വെള്ളത്തിന്റെ സാന്നിദ്ധ്യം പാമ്ബുകളെ ആകർഷിക്കും, പ്രത്യേകിച്ച്‌ വെള്ളത്തില്‍ ജീവിക്കുന്ന പാമ്ബുകള്‍ക്ക്. പൂന്തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാൻ അനുവദിക്കരുത്. വീടിന് പരിസരങ്ങളില്‍ പട്ടിക്കൂട്, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. കോഴിക്കൂട്ടില്‍ പാമ്ബുകളുടെ സാന്നിദ്ധ്യം സാധാരണമാണ്.

വെളുത്തുള്ളി ചതച്ചിടുന്നതും, കുന്തിരിക്കം പുകയ്ക്കുന്നത് വഴിയും പാമ്ബുകളെ ഒരു പരിധിവരെ അകറ്റാമെന്നാണ് പറയപ്പെടുന്നത്. വെളുത്തുള്ളി ചതച്ച്‌ വെള്ളത്തില്‍ കലക്കി, ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സള്‍ഫറിന്റെ ഗന്ധം പാമ്ബുകള്‍ക്ക് അലോസരമുണ്ടാക്കുന്നു.

Post a Comment

Previous Post Next Post