തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് ഈ അധ്യായന വര്‍ഷം പ്രവേശനം നേടിയത് 2.44 ലക്ഷം വിദ്യാര്‍ഥികള്‍.
കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്.
നിലവില്‍ സംസ്ഥാനത്തെ പ്രീ പപ്രൈമറി തലത്തില്‍ 1,34,763 വിദ്യാര്‍ഥികളും പ്രൈമറി തലത്തില്‍ 11,59,652 വിദ്യാര്‍ഥികളുമാണുള്ളത്. അപ്പര്‍ പ്രൈമറിയില്‍ 10,79,019, ഹൈസ്‌കൂളില്‍ 12,09,882 വിദ്യാര്‍ഥികളും പഠനം നടത്തുന്നുണ്ട്.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയില്‍ 3,83,515, രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28,113 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 39,94,944 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പഠനം നടത്തുന്നത്.
ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 വിദ്യാര്‍ഥികളാണുള്ളത്.
Post a Comment