KSRTC ബസ് പുറപ്പെടാന്‍ വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും!

പുതിയ പരിഷ്കരണവുമായി KSRTC രംഗത്ത്. ബസുകള്‍ വൈകിയത് കാരണം യാത്ര മുടങ്ങിയാല്‍ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. 2 മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും. തുക തിരികെ നല്‍കുന്നതില്‍ വീഴ്ചവന്നാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.

Post a Comment

Previous Post Next Post