ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യം; KSEB

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് ഉപഭോക്താക്കളോട് KSEB. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് നല്‍കുന്നതെന്ന് KSEB അറിയിച്ചു. 6 മാസത്തേക്കായിരിക്കും ആദ്യം ഇളവ് അനുവദിക്കുക. ഈ ആനുകൂല്യം ലഭിക്കാന്‍ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകുമെന്നും KSEB അറിയിച്ചു.

Post a Comment

Previous Post Next Post