വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാൻ പുത്തൻവഴി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് KSEB. വീടുകളിലടക്കം ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അപ്പപ്പോള്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജ് ആയി അയയ്ക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. എഐയുടെ സഹായത്തോടെയാവും ഇത്. മുൻകാലങ്ങളില്‍ ഉപയോഗിച്ച വൈദ്യുതിയുടെ ലോഡ്, ഇപ്പോള്‍ ഉപയോഗിക്കുന്ന ലോഡ്, അത് എങ്ങനെ കുറയ്ക്കാം എന്നുള്ളവയുള്‍പ്പടെ വിശദവിവരങ്ങളും മെസേജില്‍ ഉണ്ടാവും.
വൈദ്യുതി ഉപയോഗവും ബില്‍ തുകയും കുറയ്ക്കാൻ പുതുവഴിയുമായി KSEB
Alakode News
0
Post a Comment