ഇന്ന് IPL ഫൈനല്‍!! കിരീടത്തിനായി കൊല്‍ക്കത്ത ഹൈദരാബാദ് പോര്

ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) ചാമ്ബ്യന്മാർ ആരാണെന്ന് ഇന്നറിയാം. ഇന്ന് ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ഇന്ന് ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്‌. ക്വാളിഫയർ ഒന്നില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നേടാനായിരുന്നു. എന്നാല്‍ അത് അന്ന് അഹമ്മദാബാദില്‍ ആയിരുന്നു മത്സരം. ഇന്ന് സ്പിന്നിനെ തുണക്കുന്ന സ്ലോ പിച്ചുള്ള ചെന്നൈയിലാണ് മത്സരം നടക്കുന്നത്.
ചെന്നൈയില്‍ തന്നെ നടന്ന ക്വാളിഫയർ രണ്ടില്‍ രാജസ്ഥാൻ റോയല്‍സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലില്‍ എത്തിയത്. അന്ന് അവർ ബാറ്റു കൊണ്ടും ബോളും കൊണ്ടും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ചെന്നൈയില്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്നേ കളിച്ചു എന്നത് ഹൈദരാബാദിന് ചെറിയ ആത്മവിശ്വാസം നല്‍കും.

Post a Comment

Previous Post Next Post