BSNL രണ്ടാമത്തെ സിമ്മാണോ? 200 രൂപയ്ക്ക് താഴെ വില, 70 ദിവസം വാലിഡിറ്റിയും Unlimited ഓഫറുകളും


BSNL വരിക്കാർക്കായി വലിയ പൈസ ചെലവില്ലാത്ത ഒരു റീചാർജ് പ്ലാനിതാ. സാധാരണക്കാർക്ക് അനുയോജ്യമായ റീചാർജ് പ്ലാനാണിത്.
അതുപോലെ ബിഎസ്‌എൻഎല്‍ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഇതില്‍ റീചാർജ് ചെയ്യാം.
BSNL എന്നാല്‍ Bharat Sanchar Nigam Limited എന്നാണ് അർഥം. സർക്കാർ ടെലികോം കമ്ബനിയാണ് ബിഎസ്‌എൻഎല്‍. ഇപ്പോഴിതാ, ബിഎസ്‌എൻഎല്ലിന്റെ ഒരു സൂപ്പർ ബജറ്റ് പ്ലാനിനെ കുറിച്ചാണ് വിവരിക്കുന്നത്.


BSNL 197 പ്ലാൻ
BSNL സൂപ്പർ ബജറ്റ് പ്ലാൻ
ദിവസവും 3GBയോ അതില്‍ കൂടുതലോ ഡാറ്റ ആവശ്യമില്ലാത്തവർക്ക് ഇത് മികച്ചതാണ്. ഇതില്‍ ദിവസേന ഭേദപ്പെട്ട ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. അത്യാവശ്യത്തിനുള്ള വാലിഡിറ്റിയും ഇതിലുണ്ട്. അതിനാല്‍ സിം ആക്ടീവാക്കി നിർത്താൻ ഈ ബജറ്റ് റീചാർജ് പ്ലാനാണ് നല്ലത്.
ദിവസവും 2.80 രൂപ മാത്രമാണ് ഈ പ്ലാനില്‍ നിന്ന് ചെലവാകുന്നത്. ഇതില്‍ മികച്ച വാലിഡിറ്റി ലഭിക്കും. 2 മാസത്തില്‍ കൂടുതല്‍ വാലിഡിറ്റി വരുന്നു. അതായത് ബിഎസ്‌എൻഎല്‍ ഇതില്‍ 70 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിട്ടുള്ളത്.
BSNL 70 ദിവസത്തെ പ്ലാൻ
70 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിന് 197 രൂപയാണ് വില. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ലഭിക്കുന്നതാണ്. ഈ കോളിങ് ഓഫറില്‍ ലോക്കല്‍, എസ്ടിഡി കണക്ഷൻ അനുവദിക്കുന്നു. പ്രതിദിനം 2GB ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. ഓരോ ദിവസവും 100 എസ്‌എംഎസ്സും ലഭിക്കുന്നു.

ഈ ഡാറ്റ, എസ്‌എംഎസ്, കോള്‍ ഓഫറുകളെല്ലാം 15 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ബിഎസ്‌എൻഎല്‍ ഇതില്‍ 40Kbps വേഗതയുള്ള ഇന്റർനെറ്റാണ് തരുന്നത്. സിങ്ക് മ്യൂസിക് ആക്സസും ബിഎസ്‌എൻഎല്‍ റീചാർജ് പ്ലാനില്‍ നിന്ന് ലഭിക്കുന്നു. ഇതും 15 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫറും ലഭിക്കുന്നത്.
സെക്കൻഡറി സിമ്മുള്ളവർക്ക് സൂപ്പർ പ്ലാൻ?
നിങ്ങള്‍ക്ക് വേണ്ട അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളെല്ലാം ആദ്യ 15 ദിവസം ലഭിക്കും. ഇതിന് ശേഷം ഓഫറുകള്‍ അവസാനിക്കുന്നു. എങ്കിലും സിം ആക്ടീവാക്കി ശേഷിക്കുന്ന 55 ദിവസം നിലനിർത്തുന്നു. 197 രൂപ ചെലവാക്കിയാല്‍ സിം കട്ടാകാതെ ബിഎസ്‌എൻഎല്‍ ഉപയോഗിക്കാം.
ഇന്ത്യയിലെ എല്ലാ സർക്കിളുകളിലുള്ള ബിഎസ്‌എൻഎല്‍ വരിക്കാർക്കും ലഭിക്കുന്ന പ്ലാനാണിത്. BSNL ആപ്പ് വഴിയോ വെബ്സൈറ്റിലൂടെയോ റീചാർജ് ചെയ്യാം.

Post a Comment

Previous Post Next Post