ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നു മുതൽ രാവിലെ എട്ടു മണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു. അതേസമയം 11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
Alakode News
0
Post a Comment