സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാമിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു. ഏപ്രിൽ 19ന് 54,500 കടന്ന് വില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000ലേക്ക്
Alakode News
0
Post a Comment