കുടിക്കാൻ വെള്ളമില്ലാത്തപ്പോഴും നഞ്ച് കലക്കി മീൻ പിടിത്തം


തടിക്കടവ്: കുടിവെള്ളത്തിനായി സാധാരണക്കാർ നെട്ടോട്ടം ഓടുമ്ബോഴും ചപ്പാരപ്പടവ് പുഴയില്‍ നഞ്ച് കലക്കി മീൻ പിടിത്തം.

ജനങ്ങള്‍ പുഴയില്‍ കുഴി കുത്തി വെള്ളം ശേഖരിക്കുമ്ബോഴാണ് ചിലർ നഞ്ച് കലക്കി പുഴവെള്ളം മലിനമാക്കി മീൻപിടിത്തം നടത്തുന്നത്. 

നഞ്ച് കലക്കിയതിനെ തു‌ർന്ന് കഴിഞ്ഞ ദിവസം മന്നായം പുഴയില്‍ ആരോൻ, കൂരി, പൂളോൻ, കുറുവ, ചൂട്ടാച്ചി എന്നീ വിഭാഗങ്ങളില്‍പ്പെട്ട മീനുകള്‍ ചത്ത് പൊങ്ങിയിരുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മന്നായം പുഴയില്‍ നീരൊഴുക്ക് പല ഭാഗത്തും നിലച്ചിരിക്കുകയാണ്. 

ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മാത്രമാണ് നിലവിലെ അവസ്ഥ. അവിടെയാണ് നഞ്ചു കലക്കി മീൻപിടുത്തം നടക്കുന്നത്. 

പ്രദേശവാസികള്‍ കുളിക്കുവാനും, വസ്ത്രങ്ങള്‍ അലക്കാനും ഉപയോഗിക്കുന്ന പുഴവെള്ളമാണ് നഞ്ച് കലക്കി മലിനമാക്കുന്നത് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും പുഴ സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post