ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ് (26) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.
പാറക്കല്ല് വീണ് മലയാളി സൈനികന് ദാരുണാന്ത്യം
Alakode News
0
Post a Comment