പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്; അപേക്ഷ നല്‍കാൻ ഒരു തവണ കൂടി അവസരം, മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് വഴി സമര്‍പ്പിക്കാം

ഇടുക്കി: സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം.

പുതിയ അപേക്ഷകള്‍ മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് മുഖേന വിദ്യാർത്ഥികള്‍ക്ക് സമർപ്പിക്കാവുന്നതാണ്. അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണണെന്നും നിർദേശം നല്‍കിയിട്ടുണ്ട്. സ്കോളർഷിപ്പിന് അപേക്ഷ നല്‍കാനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വ‍ർഷം പട്ടിജാതി-വർഗ വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചിരുന്നു. അന്ന് ഇറക്കിയ ഉത്തരവ് പ്രകാരം പുതുതലമുറ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോഴ്സുകളും സ്കോളർഷിപ്പിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കേന്ദ്ര- സംസ്ഥാന യൂനിവേഴ്സിറ്റി- യു.ജി.സി അംഗീകാരമുള്ള സ്വയംഭരണ കോളജുകള്‍, ഡീംഡ് യൂനിവേഴ്സിറ്റികള്‍, സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ കോഴ്സുകളില്‍ ചേരാം.

സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഫീ ഫിക്സേഷൻ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതുമായ സ്വകാര്യ പ്രഫഷണല്‍ സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം. 11, 12 ക്ലാസുകള്‍ക്ക് അംഗീകാരമുള്ള സ്കൂളികള്‍, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നതുമായ സ്ഥാപനങ്ങള്‍, എൻ.എം.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ അംഗീകൃത ഏജൻസികള്‍, സംസ്ഥാന – കേന്ദ്ര സർക്കാറുകള്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജൻസികള്‍ അഫിലിയേറ്റ് അംഗീകരിച്ച കോഴ്സുകള്‍ക്കും സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം.

Post a Comment

Previous Post Next Post