ടൂ വീലർ ലൈസൻസ്: ജൂലൈ വരെ പഴയ രീതി തുടരാം

         


                                                                                          
ഗിയറുള്ള മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിന് നിർദേശിച്ച മാറ്റങ്ങൾ നടപ്പാക്കുന്നതിന് ജൂലൈവരെ സാവകാശം നൽകി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. അതുവരെ നിലവിലെ സ്ഥിതി തുടരാം.
ഗിയർ സെലക്‌ഷൻ സംവിധാനമുള്ളതും എൻജിൻശേഷി 95 സിസിക്കു മുകളിൽ ഉള്ളതുമായ മോട്ടോർ സൈക്കിൾ ഉപയോഗിച്ചേ ടെസ്റ്റ് നടത്താവൂ എന്നാണ് പുതുക്കിയ വ്യവസ്ഥയിൽ ഉണ്ടായിരുന്നത്. ജൂലൈ ഒന്നുവരെ എം-80 ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കാം.



Post a Comment

Previous Post Next Post