ആലക്കോട്: മലയോര ഹൈവേയിൽ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കാർ പൂർണമായി തകർന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ആലക്കോട് ഭാഗത്ത് നിന്ന് നടുവിൽ ഭാഗത്തേക്കുപോയ കുടിയാൻമല സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. വളവിൽ വച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി തൂണും ക്രാഷ്ബാരിയറും ഇടിച്ചുതകർത്ത് 3 സമീപത്തെ പറമ്പിലെ മരത്തിലിടിച്ചാണ് നിന്നത്. കാർ പൂർണമായി തകർന്നുവെങ്കിലും ഇതിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈസമയം ഇതുവഴി വന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായാട്ടുപറമ്പിൽ വാഹനാപകടം;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Alakode News
0
Post a Comment