തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്.
ഇന്നലെ 560 രൂപ ഉയർന്നിരുന്നു.
ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വിപണിയില്‍ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്
നാല് ദിവസങ്ങള്‍ക്ക് ശേഷമാണു ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് വീണ്ടും വില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാർത്തയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർധിച്ച് 5485 രൂപയായി.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വർധിച്ചിരുന്നു. ഇന്ന് വിലയില്‍ മാറ്റമില്ല. വിപണി വില 87 രൂപയാണ്. ഹാള്‍മാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Post a Comment