സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്.

ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.

സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക.

പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്.

അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുണ്ട്.

Post a Comment

Previous Post Next Post