വൈദ്യുതി നിയന്ത്രണം വരുമോ? ഇന്നറിയാം

ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തിലെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും അറിയിക്കും. ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം എടുക്കുക. 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലാണെന്നും ലോഡ് ഷെഡിങ് വേണമെന്നും  KSEB നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post