ആലക്കോട്: കടുത്ത വേനല്‍മൂലം ജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ നാലുദിവസമായി ശക്തമായ മഴ പെയ്തതോടെ മലയോരത്തെ ജലക്ഷാമത്തിന് പരിഹാരമായി.
ജലക്ഷാമം രൂക്ഷമായതോടെ പല കുടുംബങ്ങളും സ്വന്തം വീടുകള്‍ അടച്ചിട്ട് ബന്ധു വീടുകളിലേക്ക് താമസം മാറിയിരുന്നു.
അവർക്ക് സ്വന്തം വീടുകളിലേക്ക് തിരികെ വരാൻ അപ്രതീക്ഷിതമായി പെയ്ത മഴ സഹായകമായി. മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായ വീടുകളില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്താണ് ജലക്ഷാമത്തിന് പരിഹാരം കണ്ടിരുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു.
Post a Comment