മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പ്രീ സെയ്ല്‍സുമായി ടര്‍ബോ; റിലീസ് നാളെ


മെഗാസ്റ്റാർ മമ്മൂട്ടി നായകനായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും ഹൈപ്പുള്ള സിനിമയെന്നതിനാല്‍ തന്നെ പ്രീ സെയ്‌ലിലൂടെ സിനിമ വൻ നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ട്.

ടർബോ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 2.65 കോടി രൂപ സ്വന്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. ഇതോടെ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രീ സെയ്ല്‍സ് ലഭിച്ച ചിത്രമായി ടർബോ മാറുകയാണ്. മിഥുൻ മാനുവല്‍ തോമസാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടർബോയുടെ പ്രമേയം.

ജോസ് എന്ന നായക കഥാപാത്രമായി മമ്മൂട്ടി ചിത്രത്തില്‍ എത്തുമ്ബോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് വരുന്നത്. ആക്ഷന് അധികം പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ സിനിമ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യില്‍ സജ്ജമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post