ആലക്കോട്: വേനൽ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണതിനെത്തുടർന്ന് വീട്ടുമുറ്റത്തെ കാർ ഷെഡ് തകർന്നു. ആലക്കോട് ഒറ്റത്തൈ റോഡിൽ സഹകരണാശുപത്രിക്ക് സമീപത്തെ പയ്യപ്പള്ളി ഫോർബിന്റെ കാർ ഷെഡാണ് തകർന്നത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് കാറുകൾ ഷെഡിലുണ്ടായിരുന്നു. ഒരു കാറിന്റെ ഗ്ലാസ് അടക്കം തകർന്നനിലയിലാണ്. സമീപത്തുണ്ടായിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചില്ല. ഷെഡ് പൂർണമായി തകർന്നു. പറമ്പിൽ നിന്ന് തെങ്ങാണ് കടപുഴകി ഷെഡിന് മുകളിലേക്ക് പതിച്ചത്.
കാറ്റിലും മഴയിലും തെങ്ങുവീണ് കാർ ഷെഡ് തകർന്നു
Alakode News
0

Post a Comment