ചെറുപുഴ: ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തി.
2023-24 വാര്‍ഷിക പദ്ധതിയില്‍ റോഡ് വികസനത്തിനുള്ള ഒരു കോടിയോളം ചെലവഴിക്കാതെ രൂപ സ്‌പില്‍ ഓവറാക്കിയതില്‍ പ്രതിഷേധിച്ചും മൂന്നര വര്‍ഷത്തെ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേയുമായിരുന്നു മാര്‍ച്ച്.
ചെറുപുഴ കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ബസ്‌റ്റാന്റ് ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി. ചെറുപുഴ പോലീസ് സേ്‌റ്റഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ പി.ഡി. റോയിച്ചന്‍, മനോജ് എന്നിവരുടെ നേത്യത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേയ്‌ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. കൃഷ്‌ണന്‍ മാസ്‌റ്റര്‍, എ. ബാലകൃഷ്‌ണന്‍, മഹേഷ് കുന്നുമ്മല്‍, ഷാജന്‍ ജോസ്, സലീം തേക്കാട്ടില്‍, കെ.ഡി. പ്രവീണ്‍, പ്രണവ് കരേള, എന്നിവര്‍ പ്രസംഗിച്ചു.
Post a Comment