കാറ്റിലും മഴയിലും തകര്‍ന്ന വൈദ്യുതതൂണുകള്‍ നീക്കം ചെയ്യണം

രയറോം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വേനല്‍മഴയിലും കാറ്റിലും മലയോര ഹൈവേയില്‍ രയറോം പാലത്തിനു സമീപം തെങ്ങ് വീണതിനെ തുടർന്ന് വൈദ്യുത തൂണുകള്‍ ഒടിഞ്ഞുവീണു.

തൂണ്‍ ഒടിഞ്ഞു വീണതോടെ വൈദ്യുതി ബന്ധവും താറുമാറായി. ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും പല വൈദ്യുത തൂണുകളും ഒടിഞ്ഞു നില്‍ക്കുന്നത് മലയോര ഹൈവേലൂടെ സഞ്ചരിക്കുന്നവർക്കും കാല്‍നടയാത്രക്കാർക്കും ഭീഷണിയായി മാറുകയാണ്. 

അപകടത്തിലായ തൂണുകള്‍ നീക്കം ചെയ്ത് പുതിയ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.കാറ്റിലും മഴയിലും തകര്‍ന്ന വൈദ്യുതതൂണുകള്‍ നീക്കം ചെയ്യണം
യറോം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വേനല്‍മഴയിലും കാറ്റിലും മലയോര ഹൈവേയില്‍ രയറോം പാലത്തിനു സമീപം തെങ്ങ് വീണതിനെ തുടർന്ന് വൈദ്യുത തൂണുകള്‍ ഒടിഞ്ഞുവീണു.

തൂണ്‍ ഒടിഞ്ഞു വീണതോടെ വൈദ്യുതി ബന്ധവും താറുമാറായി. ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും പല വൈദ്യുത തൂണുകളും ഒടിഞ്ഞു നില്‍ക്കുന്നത് മലയോര ഹൈവേലൂടെ സഞ്ചരിക്കുന്നവർക്കും കാല്‍നടയാത്രക്കാർക്കും ഭീഷണിയായി മാറുകയാണ്. 

അപകടത്തിലായ തൂണുകള്‍ നീക്കം ചെയ്ത് പുതിയ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post