കരുവഞ്ചാല്‍: കനത്ത മഴയില്‍ തേർമലയിലെ മാളിയേക്കല്‍ സജിയുടെ കൃഷിയിടത്തില്‍ ഉരുള്‍പൊട്ടി. ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടിയാണ് ഉരുള്‍പൊട്ടിയത്.
കരുവഞ്ചാല്‍ തേര്‍മലയില്‍ ഉരുള്‍പൊട്ടല്‍; കൃഷിക്കും വീടിനും നാശനഷ്ടം
ഉരുള്‍പൊട്ടലില്‍ കൃഷിയിടം മുഴുവൻ മണ്ണും വെള്ളവുംകൊണ്ടു നിറഞ്ഞു.
സജിയുടെ വീട്ടിലേക്ക് വലിയതോതില്‍ വെള്ളവും ചെളിയും വന്നുകയറിയ നിലയിലാണ്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ആർക്കും അപായമില്ല. കൃഷിയിടത്തിലെ റബർ, കമുക് ഉള്‍പ്പെടെയുള്ള കൃഷികളെല്ലാം നശിച്ചിട്ടുണ്ട്.
ലിൻസ് നരിക്കാട്ട്, ബാബു തെക്കേമുറിയില്‍, സജി കുന്നംകോട്ട്, അനില്‍ മരോട്ടിമൂട്ടില്‍, ആന്‍റണി കുപ്പകാട്ട, സതീഷ് തൊണ്ടുവയലില്‍ എന്നിവരുടെ കൃഷിയിടങ്ങളിലും നാശനഷ്ടം സംഭവിച്ചു.
Post a Comment