ഇരിട്ടി: പഞ്ചാബ് നാഷനല്‍ ബാങ്കിനുള്ളില്‍ മൂർഖൻ പാമ്ബ് കയറി. ഇതോടെ ഒരു മണിക്കൂറോളം ബാങ്കിന്റെ പ്രവർത്തനം നിലച്ചു.
തിങ്കളാഴ്ച രാവിലെ 10.45നാണ് ഇരിട്ടി പഴയ ബസ് സ്റ്റാൻഡില്‍ രണ്ടാം നിലയില്‍ പ്രവർത്തിക്കുന്ന ഇരിട്ടി ശാഖയിലേക്ക് പാമ്ബ് എത്തിയത്. ബാങ്കിലേക്ക് കയറിവന്ന ഉപഭോക്താവാണ് പാമ്ബ് സ്റ്റെപ്പ് വഴി കയറി ബാങ്കിനുള്ളിലെത്തിയത് ആദ്യം കണ്ടത്. പാമ്ബ് ബാങ്കിന്റെ മുറിയിലെ ഒരു മൂലയില്‍ നിലയുറപ്പിച്ചു.
ഇടക്ക് പത്തി വിടർത്തി. ഇതോടെ സമീപത്തെ കച്ചവടക്കാർ, ചുമട്ടുതൊഴിലാളികളുള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി. ഉടൻ ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടികയുമായിരുന്നു.
മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള വിഷപ്പാമ്ബുകെളാക്കെ ഇറങ്ങുന്ന സമയമാണിതെന്നും വീടും പരിസരവും സ്ഥാപനങ്ങളുമെല്ലാം ശുചീകരണ പ്രവൃത്തി നടത്തി വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണമെന്നും അല്ലെങ്കില്‍ പാമ്ബുകള്‍ വീട്ടിലും ഓഫിസിനകത്ത് ഉള്‍പ്പെടെ ഉണ്ടാകുമെന്നും ഫൈസല്‍ പറഞ്ഞു.
ഒരു മാസത്തിനിടയില്‍ നൂറോളം പാമ്ബുകളെ പിടികൂടിയതായി വനംവകുപ്പിന്റെ താല്‍ക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് പറഞ്ഞു.
Post a Comment